Advertisement

എംബിബിഎസ് ഇനി മലയാളത്തിലും പഠിക്കാം; പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി

September 3, 2024
Google News 3 minutes Read
mbbs now in local languages including malayalam

മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതല്‍ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അധ്യാപന അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം. ഇംഗ്ലിഷിനു പുറമേ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിള്‍ ഇനി എം.ബി.ബി.എസ് പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. (mbbs now in local languages including malayalam)

മധ്യപ്രദേശില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി എന്നീ മൂന്ന് വിഷയങ്ങള്‍ ഹിന്ദിയില്‍ പഠിപ്പിക്കാന്‍ തീരുമാനമായിരുന്നു. പ്രാദേശിക ഭാഷകളില്‍ പഠനം അനുവദിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോഴും സംസ്ഥാനങ്ങള്‍ അങ്ങനെയൊരു ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു മുന്‍പ് ദശീയ മെഡിക്കല്‍ കമ്മിഷന്‍ വിശദീകരിച്ചിരുന്നത്.

Story Highlights : mbbs now in local languages including malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here