Advertisement

തൃശ്ശൂര്‍ പട്ടിക്കാട് മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

8 hours ago
Google News 1 minute Read

തൃശ്ശൂര്‍ പട്ടിക്കാട് മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പട്ടിക്കാട് സ്വദേശി പ്രമോദാണ് (42) കൊല്ലപ്പെട്ടത്. മദ്യപിച്ച് അബോധാവസ്ഥയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുമ്പോഴായിരുന്നു മര്‍ദനം.

ഇന്നലെ ഉച്ചയ്ക്കാണ് പട്ടിക്കാട് മൂലംങ്കോട് എന്ന സ്ഥലത്ത് വച്ച് പ്രമോദിന് മര്‍ദനമേല്‍ക്കുന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ പ്രസാദ് മൂലങ്കോട് തന്നെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ കിടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ പ്രമോദിനെ മര്‍ദിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ പ്രസാദിനെ കുറിച്ച് ഒരു വിവരവും ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല.

ഇന്ന് ഉച്ചയ്ക്ക് സമീപവാസികളായ ആളുകളാണ് പരുക്കേറ്റ നിലയില്‍ പ്രമോദിനെ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഇയാള്‍ മരിച്ചത്. തന്റെ സുഹൃത്തുക്കളുടെ കൈയില്‍ നിന്ന് പ്രമോദ് ഒരു ഓട്ടോറിക്ഷ വാങ്ങിയിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പീച്ചി പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Story Highlights : Youth beaten to death in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here