ഓണത്തിരക്ക് : അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

ഓണ നാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ. സെപ്റ്റംബര്‍ 2 മുതല്‍ 4വരെ രാത്രി 10.45 വരെ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ ആറ് അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.
വാട്ടര്‍ മെട്രോ 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ നടത്തും. അടുത്ത മാസം ഏഴാം തിയതി വരെ രാത്രി 9 മണി വരെ സര്‍വിസ് നടത്തും.
ഓണത്തോടനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയും 97-ഓളം പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി റെയില്‍വേ അനുവദിച്ചു.
ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, തിരുവനന്തപുരം നോര്‍ത്ത് – സൂറത്ത് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, മംഗലാപുരം സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകള്‍. ഈ സര്‍വീസുകള്‍ ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ലഭ്യമാകും. ഈ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ നാളെ രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും.
Story Highlights : Onam rush: Kochi Metro, Water Metro to run extra services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here