Advertisement

കഴക്കൂട്ടത്തെ വാഹനാപകടം മത്സര ഓട്ടത്തിനിടെ? അന്വേഷണം ആരംഭിച്ച് പൊലീസ്‌

3 hours ago
Google News 2 minutes Read

ദേശീയപാതയിൽ കഴക്കൂട്ടത്ത് ഒരാൾ മരിച്ച വാഹ​നാപകടം മത്സര ഓട്ടത്തിനിടെയെന്ന് സംശയം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്.

രണ്ട് വാഹനങ്ങളുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നു. മുൻപിൽ പോയിരുന്ന വാഹനത്തെ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്. അതിനാലാണ് അപകടം മത്സര ഓട്ടത്തിനിടെയുണ്ടായ അപകടമെന്ന് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാനാണ് പൊലീസ് തീരുമാനം.

Read Also: നിയന്ത്രണം വിട്ട ഥാർ തൂണിലേക്ക് ഇടിച്ചുകയറി; കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

അപകടത്തിൽ ഷിബിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രജനീഷ്, കിരൺ, അഖില, ശ്രീലക്ഷ്മി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവർ ടെക്‌നോപാർക്കിലെ ജീവനക്കാരാണ്.

Story Highlights : Police suspecting that car accident in Kazhakkootam during race

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here