Advertisement

മദ്യലഹരിയിൽ മാർക്കറ്റിൽ സംഘർഷം; രണ്ട് പേർ കസ്റ്റഡിയിൽ

1 day ago
Google News 2 minutes Read
market riot

താമരശ്ശേരിയിൽ മദ്യലഹരിയിൽ അക്രമാസക്തരായ രണ്ടുപേർ പൊലീസിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം. താമരശ്ശേരി ചുങ്കത്തെ സ്വകാര്യ മത്സ്യ മാർക്കറ്റിൽ സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ഇവരെ വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസിനോട് കയർക്കുകയും സഹകരിക്കാതെ ഏറെ നേരം വെല്ലുവിളിക്കുകയും ചെയ്തു. ഈ സംഭവം പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

ഇന്ന് രാവിലെ താമരശ്ശേരി മത്സ്യ മാർക്കറ്റിൽ മദ്യപിച്ച് രണ്ട് പേർ ബഹളമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ സ്വദേശിയായ ദിജിൽ ഡേവിഡ് (39), മക്കൗ സ്വദേശിയായ ആൽബി ബേബി (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: പഞ്ചാബിൽ പ്രളയം രൂക്ഷം; 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കസ്റ്റഡിയിലുള്ള ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് പൊലീസ് പിന്തുടർന്ന് ഇയാളെ പിടികൂടി. പിന്നീട് വൈദ്യപരിശോധനക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ വീണ്ടും പ്രശ്നമുണ്ടാക്കി. മദ്യ ലഹരിയിൽ അക്രമാസക്തരായ ഇവർ വൈദ്യപരിശോധനക്ക് തയ്യാറായില്ല. ഇതോടെ പൊലീസും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി.

പൊലീസുകാരുമായി സഹകരിക്കാതെ ഏകദേശം മൂന്നര മണിക്കൂറോളം സമയമെടുത്താണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. ഒടുവിൽ മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് മാത്രമാണ് ഇവർക്കെതിരെ കേസെടുത്തത്.

Story Highlights : Riots in the market due to drunkenness; Two people are in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here