അയിഷാ പോറ്റിയെ സിപിഐഎം അവഗണിക്കുന്നു?; വാക്കനാട് ഗവണ്‍മെന്റ് എച്ച്എസ്എസ് കെട്ടിട ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്‍ക്കും

പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ പി. അയിഷാ പോറ്റിയെ സിപിഐഎം തുടര്‍ച്ചയായി അവഗണിക്കുന്നതായി ആരോപണം. അയിഷാ പോറ്റിയുടെ ശ്രമഫലമായി മണ്ഡലത്തിലെത്തിയ പദ്ധതികള്‍ പൂര്‍ത്തീകരണത്തിലെത്തുമ്പോള്‍ നിലവിലെ എംഎല്‍എയും മന്ത്രിയുമായ കെഎന്‍ ബാലഗോപാലിന്റെ ക്രെഡിറ്റിലേക്ക് മാറ്റുകയാണെന്നാണ് ആക്ഷേപം.
അയിഷാ പോറ്റി, കൊട്ടാരക്കര എംഎല്‍എ ആയിരിക്കെയാണ് വാക്കനാട് ഗവണ്‍മെന്റ് എച്ച്എസ്എസില്‍ പുതിയ കെട്ടിടത്തിന് രണ്ടുകോടി അനുവദിച്ചത്. ഒടുവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയപ്പോള്‍ നോട്ടീസിലും കെട്ടിടത്തിലും എഴുത്ത് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിര്‍ദേശത്താല്‍ അനുവദിച്ച രണ്ടുകോടി രൂപയാല്‍ നിര്‍മിച്ച കെട്ടിടം എന്നായി എന്നാണ് ആരോപണം. ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അയിഷാ പോറ്റി സ്വയം ഒഴിവാകുകയും ചെയ്തു. ഉദ്ഘാടനത്തിന് ഒരുദിനം മുന്നേ സ്‌കൂള്‍ സന്ദര്‍ശിച്ചു. വ്യക്തിപരമായ അസൗകര്യം കാരണമായിരുന്നു ഉദ്ഘാടനത്തിനെത്താതിരുന്നതെന്നും മറ്റു വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും അയിഷാ പോറ്റി പറഞ്ഞു.
കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഐഷ പോറ്റി പാര്‍ട്ടി വിടുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ നിലപാടില്‍ തല്‍ക്കാലം മാറ്റമില്ലെന്ന് അതേ വേദിയില്‍ തന്നെ ഐഷാപോറ്റി വ്യക്തമാക്കുകയും ചെയ്തു. കോണ്‍ഗ്രസിനൊപ്പം ബിജെപിയും ഐഷാപോറ്റിയെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ശ്രമം തുടരുകയാണ്.
Story Highlights : CPIM ignores Aisha Potty?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here