Advertisement

റഷ്യ-യുക്രെയ്ൻ യുദ്ധം; മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി യുക്രെയ്ൻ പ്രസിഡന്റ്

18 hours ago
Google News 2 minutes Read

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് പ്രതികരണം. ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ പ്രധാനമന്ത്രി അടുത്ത ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇരുനേതാക്കളും ഫോണിൽ സംസാരിച്ചത്.

സമാധാനം പുനസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സെലൻസ്കി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു.

Read Also: ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

ഇന്ത്യ-യുക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Story Highlights : India willing to mediate with Russia says Ukrainian President Zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here