Advertisement

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്

3 hours ago
Google News 2 minutes Read
Bus overturns on Thrissur-Kuttipuram state highway

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. (Bus overturns on Thrissur-Kuttipuram state highway)

ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര ഭാഗത്തുവച്ചാണ് ബസ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍- കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

Read Also: കെ സി എല്ലിൽ ത്രില്ലറുകൾ തുടരുന്നു; കൊല്ലത്തിനെതിരെ ആലപ്പിക്ക് 2 റൺസിന്റെ ജയം

ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

Story Highlights : Bus overturns on Thrissur-Kuttipuram state highway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here