Advertisement

ഫഹദ്,കല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ഇന്ന് തിയറ്ററുകളിൽ

2 hours ago
Google News 3 minutes Read
odum kuthira chadum kuthira

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ഇന്ന് തിയറ്ററുകളിൽ.

ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജെസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകരുന്നു. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ്ക്ക്, കലാ സംവിധാനം- ഔസേഫ് ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വനി കലേ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സൗണ്ട്- നിക്‌സണ്‍ ജോര്‍ജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടര്‍- ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍,അമീന്‍ ബാരിഫ്, അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എസ്സാ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍.

Story Highlights :‘Oduum Kuthira Chaadum Kuthira’ is in theaters today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here