സ്ത്രീകളടക്കം വിശ്വസിച്ച് വോട്ട് ചെയ്താണ് രാഹുലിനെ ജയിപ്പിച്ചത്; ആ വിശ്വാസമാണ് ഇല്ലാതാക്കിയത്, ഖുശ്ബു

ഉപതിരഞ്ഞെടുപ്പ് വന്നാൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്നുള്ളത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പദവി രാജി വെക്കാത്തതെന്ന് ബിജെപി തമിഴ്നാട് വെെസ് പ്രസിഡന്‍റ് ഖുശ്ബു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്നും പുറത്താക്കി എന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. രാഹുലിനെ സസ്പെൻഡ് ചെയ്തത് കൊണ്ട് ലാഭം ഇല്ല. എം.എൽ.എ പദവിയിൽ നിന്നും രാജിവെക്കണം. സ്ത്രീകളോട് അക്രമം കാണിക്കുന്നവർ പൊതുപദവിയിൽ ഇരിക്കരുതെന്നും ഖുശ്ബു പറഞ്ഞു. പാലക്കാട് ഗണേശോത്സവ സമിതിയിൽ നേതൃത്വത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്രയുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.
സ്ത്രീകളടക്കം വിശ്വസിച്ച് വോട്ട് ചെയ്താണ് രാഹുലിനെ ജയിപ്പിച്ചത്. ആ വിശ്വാസമാണ് നശിപ്പിച്ചത്. ഡൽഹിയിലുള്ള രാഹുലിന്‍റെയും ഇവിടെയുള്ള രാഹുലിന്‍റെയും പ്രവൃത്തികൾ തമ്മിൽ വലിയ വ്യത്യാസമില്ല. രാഹുൽ ഗാന്ധി ശിവൻ ഭക്തനാകുന്നത് ഇലക്ഷൻ വരുമ്പോഴാണ് എന്നാൽ മറ്റുള്ള സമയത്ത് അദ്ദേഹം ബാങ്കോക്കിലാണ് ഉള്ളത്. ധെെര്യമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് ഉപതിരഞ്ഞെടുപ്പ് നേരിടണം. കേരളത്തിൽ പിണറായി സർക്കാർ എന്താണ് ചെയ്യുന്നത്. ഇവിടെ സിപിഐഎമ്മും കോൺഗ്രസും തമ്മിൽ അടികൂടുന്നു. പശ്ചിമബംഗാളിൽ പോയാൽ സഹോദരങ്ങളെ പോലെയാണെന്നും ഖുശ്ബു പരിഹസിച്ചു.
Story Highlights : Khushbu wants Rahul Mamkootathil to resign from his position as MLA in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here