Advertisement

‘പാലക്കാട് എംഎൽഎ ഇവിടെ ഇല്ലാത്തത് ആശ്വാസം, അങ്ങനെയുള്ളൊരു വേതാളം ഇവിടെ വേണ്ട’; എൻ.എൻ. കൃഷ്ണദാസ്

3 hours ago
Google News 3 minutes Read
n n krishnadas

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. പാലക്കാട് എം.എൽ.എ. സ്ഥലത്തില്ലാത്തത് ആശ്വാസമാണെന്നും,അങ്ങനെയുള്ള വേതാളം ഇവിടെ വേണ്ട എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പൊതുവേദിയിൽ വരാൻ അർഹനല്ലെന്നും, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും എൻ.എൻ. കൃഷ്ണദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടണമെന്നും എൻ.എൻ. കൃഷ്ണദാസ് വ്യക്തമാക്കി. രാഹുലിനെ ജനങ്ങൾക്ക് മേൽ കെട്ടിവെച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ പൊതുവേദിയിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പാലക്കാട് എത്തിച്ചത് ഷാഫി പറമ്പിലാണെന്നും, ഷാഫിയെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: രാഹുലിനെതിരെ മൊഴി നല്‍കുമെന്ന് സമ്മതിച്ച് ദുരനുഭവം നേരിട്ടവര്‍; ഗര്‍ഭഛിദ്രം നടത്തിയ യുവതിയുടേയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബി.ജെ.പി. നേതാവ് സി. കൃഷ്ണകുമാറിനെതിരെയും സിപിഐഎം പ്രതിഷേധമുണ്ടാകുമെന്ന് എൻ.എൻ. കൃഷ്ണദാസ് അറിയിച്ചു. സി. കൃഷ്ണകുമാർ ജനപ്രതിനിധിയല്ലാത്തതുകൊണ്ടുള്ള വ്യത്യാസം പ്രതിഷേധത്തിൽ ഉണ്ടാകും. ഇവരൊന്നും മാന്യന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്. ബോംബിൻ്റെ നിർമ്മാതാക്കളാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആർ.എസ്.എസിൻ്റെ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : ‘It is a relief that Palakkad MLA is not here, we don’t need such a troublemaker here’; N.N. Krishnadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here