‘കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് വിശദീകരണം. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറെന്നും ശശി തരൂര്‍ പറഞ്ഞു. (Shashi Tharoor says he never wanted CM position)
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഏറ്റവും അധികം ആളുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സര്‍വ്വേ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ശരി തരൂരിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് തരൂര്‍ ഇപ്പോള്‍ നിലപാടില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ മറുപടി.
Read Also: ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ തന്നെയാണ് തന്റെ പേര് മുന്നോട്ടുവച്ചത്. പലരും ആവശ്യപ്പെട്ടതനുസരിച്ച് ആയിരുന്നു അത്തരമൊരു നീക്കം നടത്തിയത് എന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം.ഹര്‍ത്താല്‍ നിരോധിച്ച് നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണം ഇതിന് നേതൃത്വം നല്‍കാന്‍ താന്‍ തയ്യാറാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
Story Highlights : Shashi Tharoor says he never wanted CM position
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here