തീപ്പന്തവും കല്ലും പൊലീസിന് നേരെ വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ; ക്ലിഫ് ഹൗസിലെ മാർച്ചിൽ സംഘർഷം

ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ക്ലിഫ് ഹൗസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. രാജ്ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാണിത്. പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് എത്തിയത്. സമീപത്തുണ്ടായിരുന്ന സിപിഐഎമ്മിന്റെ ഫ്ലക്സ് ബോർഡുകളും കോൺഗ്രസുകാർ തകർത്തു.
ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസിന് നേരെ പ്രവർത്തകർ തീപ്പന്തം എറിയുകയുണ്ടായി. തീപ്പന്തം പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുകാർക്കും തീപ്പന്തമേറിൽ പൊള്ളലേറ്റിട്ടുണ്ട്. നാല് തവണ പൊലീസിന് ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറായതോടെ പൊലീസ് ലാത്തി വീശി. വനിതാ പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തി വീശി. സ്ഥലത്ത് വലിയ രീതിയിൽ വാക്കേറ്റം ഉണ്ടായി. പൊലീസ് ഗോ ബാക്ക് വിളിച്ച് പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വളരെ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തിയതെന്നും പ്രതിപക്ഷനേതാവിന്റെ വീട് കയറി ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു. ഷാഫി പറമ്പിൽ എംപിയെ തടഞ്ഞുനിർത്തി പരസ്യമായി അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്തു. ആ ഡിവൈഎഫ്‌ഐയുടെ തെമ്മാടിത്തത്തിനെതിരെയാണ് സമരം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്റ് നേമം ഷജീർ പ്രതികരിച്ചു.
സമരം 500 മീറ്റർ എത്തിയപ്പോഴേക്കും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ ചിന്നിചിതറിപ്പിക്കാൻ ശ്രമിച്ചു.ഒരു പ്രകോപനവുമില്ലാതെ പ്രവർത്തകരെ മർദിച്ചു. വനിതാ പ്രവർത്തകരെയടക്കം പുരുഷ പൊലീസ് മർദിച്ചു. ഒരു പ്രവർത്തകന് തലയ്ക്ക് പരുക്കേറ്റു. ഇതെല്ലാം പിണറായിയുടെ കൃത്യമായ നിർദേശമാണെന്നും ഡിവൈഎഫ്‌ഐയുടെ ഗുണ്ടകളും കേരളാ പൊലീസും ഒരുപോലെ ഗുണ്ടായിസം കാണിക്കുകയാണെന്നും ഷജീർ ആരോപിച്ചു.
Story Highlights : Clashes at the Congress march in Cliff House about shafi paramil issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here