Advertisement

സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ ഇനി വൈകില്ല; എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ച് സർക്കാർ

3 hours ago
Google News 2 minutes Read
employees

സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ. ഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു. കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ വകുപ്പുതല നടപടി വൈകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത് സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കും. അതിനാൽ നടപടികൾക്ക് കാലതാമസം പാടില്ലെന്നും സർക്കുലറിൽ പറയുന്നു. എല്ലാ മാസവും യോഗം ചേർന്ന് കേസുകളുടെ പുരോഗതി വിലയിരുത്തണം. എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പ് തീർപ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങൾ ഭരണ വകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. സർക്കുലറിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.

പല കേസുകളിൽ പ്രതികളായവർ, അഴിമതി കേസുകളിൽ വിജിലൻസ് അറസ്റ്റ് ചെയ്തവരും മറ്റും കേസ് നടന്നുകൊണ്ടിരിക്കെ തന്നെ സർവീസിൽ തുടരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള നിർദേശം കൂടിയാണ് ഈ സർക്കുലർ. ക്രിമിനൽ കേസുകൾ, പോക്സോ കേസുകൾ ലൈംഗികാരോപണ കേസുകൾ തുടങ്ങിയവയിൽ എത്ര സർക്കാർ ജീവനക്കാർ പ്രതികളായിട്ടുണ്ടെന്നും അതിൽ വകുപ്പ് എന്ത് അച്ചടക്കനടപടിയാണ് എടുത്തതെന്നും വിശദീകരിച്ചുകൊണ്ടായിരിക്കണം കത്ത് നൽകേണ്ടതെന്നും നിർദേശമുണ്ട്.

Story Highlights :Disciplinary action against government employees will not be delayed any longer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here