Advertisement

CAFA നേഷൻസ് കപ്പിന് നാളെ കിക്കോഫ്

2 hours ago
Google News 2 minutes Read
cafa

താജിക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന CAFA നേഷൻസ് കപ്പ് നാളെ (29/08/2025) ആരംഭിക്കും. 5:30ന് തുടങ്ങുന്ന ഉദ്ഘടന മത്സരത്തിൽ ഇറാനും അഫ്ഗാനിസ്താനും തമ്മിൽ ഏറ്റുമുട്ടും. അതെ ദിവസം നടക്കുന്ന രണ്ടാം മത്സരത്തിൽ ആതിഥേയത്വം വഹിക്കുന്ന താജിക്കിസ്ഥാൻ തന്നെയാണ് ഇന്ത്യയുടെ ആദ്യ എതിരാളി. മത്സരം രാത്രി 9 ന് ആരംഭിക്കും.

പുതുതായി ഇന്ത്യൻ ടീം പരിശീലകനായി നിയമിക്കപ്പെട്ട ഖാലിദ് ജമീലിന്റെ കീഴിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ് ആരാധകരും ഈ മത്സരത്തെ ഉറ്റുനോക്കുന്നത്. 23 അംഗ ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികളാണ് ഇടം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി താരം എം.എസ് ജിതിൻ, മോഹൻ ബെംഗളൂരു എഫ്. സി താരം ആഷിഖ് കുരുണിയാൻ, പഞ്ചാബ് എഫ്.സി താരം മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ഇറാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് Bയിലാണ് ഇന്ത്യ. എന്നാൽ, തന്റെ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് തിരികെ കളത്തിലെത്തിയ ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രിക്ക് ഖാലിദ് ജമീലിന്റെ ടീമിൽ ഇടം നേടാനായില്ല.

ഇന്ത്യൻ ടീം – ഗോൾകീപ്പർമാർ: ഗുർപ്രീത് സന്ധു, അമരിന്ദർ സിങ്, ഹൃതിക് തിവാർ

ഡിഫൻഡർമാർ: സന്ദേശ് ജിങ്കാൻ, രാഹുൽ ഭീകെ, നയോറം റോഷൻ സിങ്, അൻവർ അലി, ചിങ്‌ലെൻസാല സിങ്, റാൾട്ടെ, മുഹമ്മദ് ഉവൈസ്

മിഡ്ഫീൽഡർമാർ: നിഖിൽ പ്രഭു, സുരേഷ് സിങ്, ഡാനിഷ് ഫാറൂഖ്, ജീക്സൺ സിങ്, ബോറിസ് സിങ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നയോറം മഹേഷ് സിങ്

ഫോർവേഡ്: ഇർഫാൻ യദ്‌വാദ്, മൻവീർ സിങ് (ജൂനിയർ), എം.എസ്. ജിതിൻ, ലാലിയൻസുവാല ഛാങ്തെ, വിക്രം പ്രതാപ് സിങ്.

Story Highlights : CAFA Nations Cup kicks off tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here