“ഇനിയും സഹിക്കണോ, പീഡന വീരനെ?”; രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗൃഹ സന്ദർശന ക്യാമ്പയിനുമായി DYFI

രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗൃഹ സന്ദർശന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. പാലക്കാട് നഗരത്തിലെ പറക്കുന്നതാണ് ജില്ലാ സെക്രട്ടറി കെ സി റിയാ സുദീൻ്റെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടന്നത്. മണ്ഡലത്തിലെ വീടുകൾ കയറിയാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പ്രചരണം നടത്തിയത്.
രാഹുൽ നടത്തിയ ഗുരുതര കുറ്റങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയും, എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ക്യാമ്പയിൻ.
പറക്കുന്നത്തെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് പ്രചരണം നടത്തുന്നത്. “ഇനിയും തുടരണോ ഈ കൊടുംക്രിമിനൽ, , പീഡന വീരനെ ഇനിയും സഹിക്കണോ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുക” – തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രചരണം. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും നേരിട്ട് കാണുമെന്നും, എംഎൽഎ രാജി വയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ അറിയിച്ചു.
ലൈംഗിക പീഡന പരാതികളിൽ ഡിജിപിയുടെ നിർദേശപ്രകാരം രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിക്ക് ഇമെയിലിലും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് കേസ്.
Story Highlights : DYFI Campaign against Rahul Mamkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here