Advertisement

മകൻ വിദേശത്ത് നിന്ന് എത്തുന്നതിന് മണിക്കൂറുകൾ മാത്രം, കിടപ്പ് മുറിയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി

4 hours ago
Google News 1 minute Read

കണ്ണൂർ അലവിലിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. കല്ലാളത്തിൽ പ്രേമരാജൻ, എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ.

ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്.

Story Highlights : couple was found burnt to death in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here