ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മധ്യ -വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരും. (kerala rains yellow alert in 9 districts)
ബംഗാള്‍ ഉള്‍ക്കടലിനും, ഛത്തീസ്ഗഡിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം മഴയെ സ്വാധീനിക്കും. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വിശാന്‍ സാധ്യതയുണ്ട്. കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 31 വരെ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Read Also: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതിയുടെ കുടുംബം
രാവിലെ വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ മണിക്കൂറില്‍ 50 ശതമാനം വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഉടനീളം രാവിലെ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
Story Highlights : kerala rains yellow alert in 9 districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here