മലപ്പുറത്ത് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

മലപ്പുറം പെരിന്തൽമണ്ണയിൽ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം കരുവാരകുണ്ട് സ്വദേശി നൂറുൽ അമീനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യം മൂലമാണ് ആത്മഹത്യയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെൺ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Story Highlights : Man died after falling from hospital building in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here