ജയിലർ ഒടിടിയിലേക്ക് ? പ്രതീക്ഷയോടെ ആരാധകർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് സൂചന. തമിഴ്‌നാട്, തെലങ്കാന, കർണാടക, , കേരള ഇങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ( jailer ott release soon )
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ജയിലർ ഇപ്പോഴും പല തീയറ്ററുകളിലും ഹൗസ്ഫുള്ളാണ്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു. നിലവിൽ കോളിവുഡിലെ ആദ്യ മൂന്ന് ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ജയിലർ. ഒന്നാം സ്ഥാനം രജനിയുടെ തന്നെ 2.0യ്ക്കാണ്. രണ്ടാം സ്ഥാനം പൊന്നിയൻ സെൽവൻ 1 നേടി. മൂന്നാം സ്ഥാനത്താണ് നിലവിൽ ജയിലർ. എന്നാൽ വൈകാതെ തന്നെ ജയിലർ പൊന്നിയൻ സെൽവനെ മറികടക്കുമെന്നാണ് റിപ്പോർട്ട്.
Read Also:ഓണത്തിന് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് പുത്തൻ റിലീസുകൾ
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണൻ, തമന്ന, വിനായകൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നൽകിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങളാണ് ചാർട്ട്ബസ്റ്ററുകളായി മാറിയത്.
Story Highlights: jailer ott release soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here