Advertisement

കേരളത്തിലെ രണ്ട് തിയേറ്ററുകളിൽ ഇന്ന് ‘ജയിലർ 2’ പ്രൊമോ റിലീസ്

January 14, 2025
Google News 6 minutes Read
jailer

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ചു 2023 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ജയിലർ വൻ ഹിറ്റായിരുന്നു . വില്ലൻ കഥാപാത്രമായി വിനായകൻ തകർത്താടിയ ചിത്രത്തിൽ അഥിതി വേഷങ്ങളിലെത്തിയത് മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവരാണ്. ഇവരുടെയെല്ലാം വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ആരാധകർ ഏറെ കാത്തിരുന്ന ജയിലറിന്റെ രണ്ടാം ഭാഗം എത്തുകയാണ്.[Jailer 2]

ജയിലർ 2 ന്റെ അനൗൺസ്‌മെൻ്റ് പ്രൊമോ ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തും. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് സൺ ടിവിയുടെ യൂട്യൂബ് ചാനലിൽ ഓൺലൈനായും ഇന്ത്യയിലെ 15 നഗരങ്ങളിലെ തിരഞ്ഞെടുത്ത തിയറ്ററുകളിലും പ്രമോ റിലീസ് ചെയ്യും. കേരളത്തിൽ രണ്ട് തിയേറ്ററുകളിലാണ് പ്രമോ പ്രദർശിപ്പിക്കുന്നത് തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും പാലക്കാട് അരോമയിലും. അരോമയില്‍ മുപ്പതും ഏരീസില്‍ അന്‍പതുമാണ് പ്രൊമോയ്ക്കുള്ള ടിക്കറ്റ് നിരക്ക്. 4 മിനിറ്റ് 3 സെക്കന്‍ഡ് ആണ് പ്രൊമോ വീഡിയോയുടെ ദൈര്‍ഘ്യം.

Read Also:മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ് ഇത്” നരിവേട്ട പൂർത്തിയാക്കി ടൊവിനോ

ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍ . ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. രജനികാന്തിന്റെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യനെ കൂടുതൽ ആഴത്തിൽ പര്യവേക്ഷണം ചെയ്യുന്നതായിരിക്കും രണ്ടാം ഭാഗമെന്നാണ് പ്രതീക്ഷ.

Story Highlights : ‘Jailer 2’promo release in kerala’s two theaters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here