Advertisement

ബിഗ് ബജറ്റ് ചിത്രങ്ങൾ മലയാളത്തിലും തമിഴിലും എത്തിക്കാൻ എച്ച് എം അസോസിയേറ്റ്സ്

16 hours ago
Google News 2 minutes Read
HM associates

ബിഗ് ബജറ്റ് ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി എച്ച്.എം അസോസിയേറ്റ്സ്. ഇതോടെ കേരളത്തിലെ ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണിവർ.

ജൂലൈ 25 ന് റിലീസാകുന്ന വിജയ് സേതുപതി നിത്യ മേനോൻ ചിത്രം ‘തലൈവൻ തലൈവി’യാണ് ആദ്യം റിലീസിനായി എത്തുക. രജനീകാന്ത് ചിത്രം ‘കൂലി’യുടെ വിതരണാവകാശവും വാൻ മുതൽ മുടക്കിൽ ഇവർ സ്വന്തമാക്കിയിട്ടുണ്ട്.

Read Also: അക്ഷയ് കുമാറിന്റെ കൈത്താങ്ങ്; 700-ഓളം ബോളിവുഡ് സ്റ്റണ്ട് കലാകാരന്മാർക്ക് ഇൻഷുറൻസ് സുരക്ഷ

350 കോടി ബജറ്റിലാണ് ഈ രജനികാന്ത് ചിത്രം സൺ പിക്ചേഴ്സ് നിർമിക്കുന്നത്. രജനീകാന്ത്,ആമിർഖാൻ, നാഗാർജ്ജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ,സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡേ എന്നിവർ കഥാപാത്രങ്ങളായ ചിത്രം ഓഗസ്റ്റിൽ തിയ്യേറ്ററുകളിലെത്തും. സൂപ്പർ താര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച് സിനിമാ വിതരണ രംഗത്ത്  സജീവമായി തുടരുമെന്ന് എച്ച്.എം അസോസിയേറ്റ്സ് എം.ഡി. ഡോ. ഹസ്സൻ മുഹമ്മദ് പറഞ്ഞു.

Story Highlights :HM Associates has acquired the distribution rights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here