ഉമ്മൻ ചാണ്ടി വിഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

തനിക്കെതിരായ വിഎസ് അച്ച്യുതാനന്ദന്റെ ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കും മന്ത്രിമാർക്കുമെതിരെ 136 കേസുകൾ ഉണ്ടെന്ന് വിഎസിന്റെ ആരോപണമാണ് ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.രണ്ട് ദിവസത്തിനകം പ്രസ്താവന പിൻവലിക്കാത്തപക്ഷം കമ്മീഷനെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം
. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് പിണറായി വിജയൻ തനിക്കെതിരെ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ താൻ ആർ.എസ്.എസ് സഹായം തേടിയെന്ന പിണറായിയുടെ പ്രസ്താവന ദുഷ്ടലാക്കോടെയാണ്. ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെങ്കിൽ പിണറായി അത് പുറത്തുവിടണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top