വൈകോ മത്സരത്തിനില്ല; തീരുമാനം ജാതി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്

തമിഴ്‌നാട്ടിൽ എംഡിഎംകെ നേതാവ് വൈകോ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തൂത്തുക്കുടിയിലെ കോവിൽപെട്ടിയിൽ മത്സരിക്കാനായിരുന്നു വൈകോയുടെ തീരുമാനം.എന്നാൽ ജാതിസംഘടനകളുടെ എതിർപ്പ് ശക്തമായതോടെ മത്സരരംഗത്ത് നിന്ന് പിൻമാറാൻ വൈകോ തീരുമാനിക്കുകയായിരുന്നു. തേവർ ജാതിക്കാരിയായ യുവതിയെ വിവാഹ ംകഴിച്ചതിന്റെ പേരിൽ ദളിതനായ ശങ്കർ എന്ന യുവാവിനെ യുവതിയുടെ വീട്ടുകാർ കൊലപ്പെടുത്തിയിരുന്നു.ഇതിൽ അപലപിച്ചതിന്റെ പേരിൽ തേവർ വിഭാഗം വൈകോയ്ക്കെതിരെ രംഗത്തുവരികയായിരുന്നു. നാമനിർദേശപത്രിക സമപർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴായിരുന്നു വൈകോയുടെ നാടകീയ പിന്മാറ്റം. വിനായക് ജി രമേശാണ് കോവിൽപെട്ടിയിലെ പുതിയ എംഡിഎംകെ സ്ഥാനാർഥി.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഡിഎംകെ അധ്യക്ഷൻ എം കരുണാനിധിയും നാമനിർദേശപത്രിക സമർപ്പിച്ചു.ആർ.കെ.നഗറിൽ നിന്നാണ് ജയലളിത ജനവിധി തേടുന്നത്. കരുണാനിധിയുടെ മണ്ഡലം ജന്മനാടായ തിരുവാരൂരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top