Advertisement

‘പടക്കം വാങ്ങിത്തന്നിട്ട് എറിയാന്‍ വെല്ലുവിളിച്ചത് CPIM നേതാക്കള്‍ തന്നെ’; ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്; നിഷേധിച്ച് നേതാക്കള്‍

21 hours ago
Google News 3 minutes Read
man who threw fireworks at the CPIM office against CPIM leaders

തനിക്ക് പടക്കം വാങ്ങിത്തന്നത് സിപിഐഎം നേതാക്കള്‍ തന്നെയെന്ന് മണ്ണാര്‍ക്കാട് സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ് കല്ലടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടവും സിപിഐഎം ലോക്കല്‍ സെക്രട്ടറി മന്‍സൂറുമാണ് ഇതിന് പിന്നിലെന്നും അഷ്‌റഫ് ട്വന്റിഫോറിനോട് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ പടക്കം പൊട്ടിക്കാന്‍ ഈ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചെന്നാണ് ഇയാളുടെ ആരോപണം. (man who threw fireworks at the CPIM office against CPIM leaders)

സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പടക്കമെറിയാന്‍ നേതാക്കള്‍ തന്നെ വെല്ലുവിളിച്ചതെന്ന് അഷ്‌റഫ് പറയുന്നു. പടക്കം വാങ്ങിത്തന്നത് മന്‍സൂറാറെന്നും അഷ്‌റഫ് പറഞ്ഞു. എന്നാല്‍ ശ്രീരാജ് വെള്ളപ്പാടം ഈ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ചു. കൈയോടെ പിടികൂടിയപ്പോള്‍ അഷ്‌റഫ് അസംബന്ധം വിളിച്ചുപറയുകയാണെന്ന് അദ്ദേഹം തിരിച്ചടിച്ചു. മുന്‍പ് ഇയാള്‍ പാര്‍ട്ടി അനുഭാവിയായിരുന്നുവെന്നും പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞുവെന്നും ശ്രീരാജ് ട്വന്റിഫോറിനോട് പറഞ്ഞു. മുന്‍പും നേതാക്കളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങള്‍ അഷ്‌റഫില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: 20 നില കെട്ടിടം, 40 ഓളം റെസ്റ്റോറന്ററുകളും, സെൻട്രൽ പാർക്കും; കപ്പലിൽ ഒരു വമ്പൻ സിറ്റി

പടക്കമെറിഞ്ഞ കേസില്‍ അറസ്റ്റിലായ അഷ്‌റഫ് പി കെ ശശി അനുകൂലിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇയാള്‍ക്ക് ഏറെക്കാലമായി പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. ഇന്നലെ ഇയാളെ കണ്ടിരുന്നെങ്കിലും പടക്കമെറിയാന്‍ വെല്ലുവിളിച്ച സംഭവമുണ്ടായിട്ടില്ലെന്ന് ശ്രീരാജ് വെള്ളപ്പാടം ട്വന്റിഫോറിനോട് വിശദീകരിച്ചു.

Story Highlights : man who threw fireworks at the CPIM office against CPIM leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here