Advertisement

‘രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജിവെക്കണം, സാമാന്യ മര്യാദ കാണിക്കണം’: ടി പി രാമകൃഷ്‌ണൻ

6 hours ago
Google News 1 minute Read

രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം തുടർന്ന് എൽഡിഎഫ്. രാഹുൽ മാങ്കൂട്ടം സാമാന്യ മര്യാദ കാണിക്കണം. അത് കോൺഗ്രസ് മനസിലാക്കണം. തെറ്റ് ചെയ്തെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. മുതിർന്ന നേതാക്കൾ രാഹുലിനെ അനുകൂലിച്ച് മത്സരിച്ച് പ്രസ്താവനയിറക്കുകയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ദേവസ്വം ബോർഡ് ഇക്കാര്യം വ്യക്തമാക്കി.

സിപിഐ എം വിശ്വാസികൾക്ക് എതിരെന്ന് പ്രചരിപ്പിച്ച് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സി പി ഐ എമ്മിന് ഇരട്ടത്താപ്പ് ഇല്ല. സിപിഐ എമ്മിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. നേരത്തെയും ആ നിലപാടാണ് സ്വീകരിച്ചത്.

ഇപ്പോഴത്തെ നിലപാടും മുൻ നിലപാട് തന്നെ. മറിച്ചുള്ള വ്യഖ്യാനം ശരിയല്ല എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയവാദികൾക്ക് ഒപ്പം അല്ല വിശ്വാസികൾക്കൊപ്പം ആണ് സിപിഐഎം എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായ ഉദ്ദേശത്തോടുകൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയവാദികൾ. അയ്യപ്പ സംഗമത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights : t p ramakrishnan against rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here