Advertisement

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

2 hours ago
Google News 1 minute Read

പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ആണ് ആശ്വാസം. പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ പോലും രാജ്യത്ത് തുടരാൻ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ബംഗ്ലാദേശിൽ സമീപകാലങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Story Highlights : Central government announces relaxation in CAA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here