Advertisement

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ; സ്ഥിരീകരിക്കാതെ കേന്ദ്രസർക്കാർ

23 hours ago
Google News 2 minutes Read

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ ഓഫീസ്. സ്ഥിരീകരിച്ച് യെമനിലെ സാമൂഹികപ്രവർത്തകനായ സർഹാൻ ഷംസാൻ അൽ വിസ്വാബി. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചകൾ തുടരും. വാർത്ത കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

കാന്തപുരം എപി അബൂബക്കൾ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമായത്. നേരത്തെ നീട്ടിവെച്ച വധശിക്ഷയാണ് പൂർണമായി റദ്ദ് ചെയ്തത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.

Story Highlights : Reports that Nimishapriya’s death sentence has been cancelled; Central government does not confirm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here