Advertisement

പത്തൊൻപതാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രാൻസെസ്കോ ടോട്ടിയുടെ മകൻ ക്രിസ്റ്റ്യൻ ടോട്ടി

12 hours ago
Google News 3 minutes Read

റോമൻ ഇതിഹാസം ഫ്രാൻസെസ്കോ ടോട്ടിയുടെ മകൻ ക്രിസ്റ്റ്യൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 19 വയസ്സ് മാത്രം പ്രായമുള്ള ക്രിസ്റ്റ്യൻ തന്റെ വിരമിക്കലിന്റ്റെ കാരണം പുറത്തുവിട്ടിട്ടില്ലെങ്കിലും, ഒരു ഇതിഹാസ താരത്തിന്റെ മകൻ എന്ന നിലയിലുള്ള സമ്മർദ്ദം താങ്ങാനാവുന്നതിലും അപ്പുറമാണെന്നും, അതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കളിച്ച 780-ലധികം മത്സരങ്ങളിൽ നിന്ന്, 307 ഗോളുകൾ നേടിയ എഎസ് റോമയുടെ ഇതിഹാസ താരമായിരുന്നു ഫ്രാൻസെസ്കോ ടോട്ടി. 2006-ൽ ഇറ്റലിക്കായി ലോകകപ്പ് നേടിയ ടോട്ടി, എഎസ് റോമയ്‌ക്കൊപ്പം ഒരു തവണ സീരി എ കിരീടവും രണ്ട് തവണ കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയാന എന്നീ കിരീടങ്ങളും നേടിയിട്ടുണ്ട്. “റോമിന്റെ എട്ടാമത്തെ രാജാവ്” (L’Ottavo Re di Roma) എന്നായിരുന്നു ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.എന്നാൽ, മകൻ ക്രിസ്റ്റ്യൻ ടോട്ടിയുടെ കരിയർ തികച്ചും വ്യത്യസ്തമായിരുന്നു. റോമിന്റെ യൂത്ത് ടീമിൽ ക്രിസ്റ്റ്യൻ കളിച്ച് തുടങ്ങിയെങ്കിലും, U18 വിഭാഗത്തിൽ രണ്ട് മത്സരങ്ങളിലായി ആകെ കളത്തിൽ ഇറങ്ങാൻ ലഭിച്ചത് 15 മിനിറ്റ്.

ഇതിഹാസ താരത്തിന്റെ മകൻ എന്ന സമ്മർദ്ദത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത വിമർശനങ്ങളും ക്രിസ്റ്റ്യൻ നേരിടേണ്ടി വന്നു. “ക്യാപ്റ്റൻ സാൽസിസിയ” (ക്യാപ്റ്റൻ സോസേജ്) എന്ന് വിളിച്ചുകൊണ്ട് പലരും അദ്ദേഹത്തെ ബോഡി ഷെയ്മിംഗിന് ഇരയാക്കി. വിരമിക്കൽ വർത്തകൾക്കിടയിലും ക്രിസ്റ്റ്യൻ ഫുട്ബോളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കില്ല എന്നും, പിതാവിന്റെ ടോട്ടി സോക്കർ സ്കൂളിൽ തുടരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Story Highlights :Francesco Totti’s son Christian Totti announces retirement at the age of 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here