ഇന്ത്യൻ ഫുട്ബോൾ ടീം CAFA നേഷൻസ് കപ്പിൽ പങ്കെടുക്കും; മലേഷ്യക്ക് പകരം ക്ഷണം

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ താജിക്കിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലുമായി നടക്കുന്ന CAFA നേഷൻസ് കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിക്കും. ടൂർണമെന്റിൽ നിന്ന് മലേഷ്യ പിന്മാറിയതോടെയാണ് സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ (CAFA) ഇന്ത്യൻ ടീമിന് ക്ഷണിച്ചത്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഉൾപ്പെട്ടിരുന്ന മലേഷ്യ ലോജിസ്റ്റിക് പ്രശ്നങ്ങളും കളിക്കാരുടെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും കാരണം ജൂലൈ 15-നാണ് തങ്ങളുടെ പിന്മാറ്റം അറിയിച്ചു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷന്റെ (CAFA) ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും, സംഘാടകരിൽ നിന്നുള്ള അന്തിമ സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്. ഇന്ത്യയുടെ മത്സരിക്കും എന്നത് ഉറപ്പായാൽ, ഓഗസ്റ്റ് 1-ന് AIFF എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിക്കാൻ പോകുന്ന പുതിയ ഹെഡ് കോച്ചിന്റെ ആദ്യത്തെ ദൗത്യമായി മാറും CAFA നേഷൻസ് കപ്പ്.
ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് CAFA നേഷൻസ് കപ്പിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് ടീമുകൾ. ഇന്ത്യയുടെ പങ്കാളിത്തം കൂടി സ്ഥിരീകരിക്കുകയാണെങ്കിൽ, ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവർക്കൊപ്പം ഇന്ത്യ B ഗ്രൂപ്പിൽ ഇടംനേടും.
ശേഷം, ഓഗസ്റ്റ് 29-ന് താജിക്കിസ്ഥാനെതിരെ ഹിസോറിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിന് പന്തുരുളും. തുടർന്ന് സെപ്റ്റംബർ 1-ന് ഇറാനെതിരെയും, സെപ്റ്റംബർ 4-ന് അഫ്ഗാനിസ്ഥാനെതിരെയും ഇതേ വേദിയിൽ ഇന്ത്യ ഇറങ്ങും. മറ്റ് നാല് ടീമുകളുള്ള ഗ്രൂപ്പ് A മത്സരങ്ങൾ ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ആയിരിക്കും നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here