ഇന്ത്യൻ പരിശീലക സംഘത്തെ പിച്ച് കാണാൻ അനുവദിച്ചില്ല; ഓവലിൽ ക്യുറേറ്ററും ഗംഭീറും തമ്മിൽ വാക്പോര്, പിടിച്ചുമാറ്റി സഹപരിശീലകർ

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും ഓവൽ ഗ്രൗണ്ടിലെ ക്യുറേറ്ററും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം. ഇന്ത്യൻ പരിശീലക സംഘത്തെ പിച്ച് കാണാൻ അനുവദിക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം. ഗംഭീറിനെതിരെ മാർച്ച് റഫറിക്ക് പരാതി നൽകുമെന്ന് ക്യുറേറ്റർ അറിയിച്ചു. എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് ഗംഭീർ മറുപടി നൽകി. വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന ഓവൽ ടെസ്റ്റിന് മുന്നോടിയായാണ് പുതിയ വിവാദം.
പരമ്പര വിജയിയെ നിർണയിക്കുന്ന അവസാന ടെസ്റ്റിനായി ലണ്ടനിലേക്ക് തിങ്കളാഴ്ചയാണ് ഇന്ത്യ എത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ ടീം ആദ്യ പരിശീലന സെഷന് ഇറങ്ങി. അപ്പോഴാണ് പിച്ച് ക്യുറേറ്ററും ഇന്ത്യൻ പരിശീലകനും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്. ഞങ്ങൾ എന്ത് ചെയ്യണം എന്ന് നിങ്ങൾ പറയണ്ട എന്നാണ് ക്ഷുഭിതനായി ഗംഭീർ പിച്ച് ക്യുറേറ്ററോട് പറയുന്നത്.
ഓവൽ ചീഫ് ക്യുറേറ്റർ ലീ ഫോർടിസ് ആണ് ഗംഭീറുമായി തർക്കിച്ചത്. ഇന്ത്യൻ കളിക്കാർ ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ഇടം പിച്ച് ക്യുറേറ്റർ ചോദ്യം ചെയ്തതോടെയാണ് ഗംഭീർ ക്ഷുഭിതനായത് എന്നാണ് റിപ്പോർട്ട്. ക്യുറേറ്ററുടെ നേരെ വിരൽ ചൂണ്ടി ഗംഭീർ ദേഷ്യത്തോടെ സംസാരിക്കുന്ന വിഡിയോ പുറത്തുവന്നെങ്കിലും ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Story Highlights : gautam gambhir abusive rant at oval ground staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here