എയർ ഇന്ത്യ വീണ്ടും പണിതുടങ്ങി!!!

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ പണി വീണ്ടും തുടങ്ങി. ഇന്നലെ രാത്രി ഷാർജയിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് ഇതേ വരെ അവിടെ നിന്നും പുറപ്പെട്ടിട്ടില്ല. കൈക്കുഞ്ഞുങ്ങൾ അടക്കമുള്ള നൂറിലധികം യാത്രക്കാർ ഇപ്പോൾ
എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ രാത്രി യു.എ.ഇ സമയം 10 നു പുറപ്പെടേണ്ട ഷാർജ-തിരുവന്തപുരം ഫ്‌ളൈറ്റാണ് എയർ ഇന്ത്യയുടെ അലംഭാവത്തിൽ ഇതുവരെ പുറപ്പെടാത്തത്. ഇന്ന് പുലർച്ചെ നാലുമണിയ്‌ക്കെങ്കിലും തിരുവനന്തപുരത്ത് എത്തേണ്ട ഫ്‌ളൈറ്റാണ് ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top