Advertisement

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യപ്രതി മരിച്ച നിലയിൽ

3 hours ago
Google News 2 minutes Read
kannur

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിക്ഷേപ തട്ടിപ്പ് നടത്തിയ സൊസൈറ്റിയിൽ മാനേജർ ആയിരുന്നു ഷൈജു. ഇയാൾ അടക്കമുള്ളവർക്കെതിരെ 50 ലധികം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷൈജുവിന്റെ ആത്മഹത്യയിൽ ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും മറ്റ് വ്യക്തിപരമായ കാരണങ്ങളാണ് കാരണമെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നിഗമനം.

Story Highlights : Kannur Urban Fund investment fraud case; Main accused found dead

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here