ഗുജറാത്തിൽ ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേ തകർന്നു; ആറ് പേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ റോപ്പ്‌വേ തകർന്ന് ആറ് പേർ മരിച്ചു. പ്രശസ്തമായ പാവഗഡ് ശക്തിപീഠത്തിലെ കാളീ ക്ഷേത്രത്തിലേക്കുള്ള റോപ്പ്‌വേയുടെ കേബിൾ പൊട്ടിയാണ് അപകടം സംഭവിച്ചത്. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടമുണ്ടായത്.
മരിച്ചവരിൽ രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ, മറ്റ് രണ്ട് പേർ എന്നിവരുൾപ്പെടെ ആറ് പേരുണ്ടെന്ന് പഞ്ചമഹൽ കളക്ടർ സ്ഥിരീകരിച്ചു. അപകടവിവരം ലഭിച്ച ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 800 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാധാരണയായി രണ്ടായിരത്തോളം പടികൾ കയറിയോ കേബിൾ കാറുകൾ ഉപയോഗിച്ചോ ആണ് തീർത്ഥാടകർ ക്ഷേത്രസന്ദർശനത്തിനായി മലമുകളിലെത്തുന്നത്. പ്രതികൂല കാലാവസ്ഥ കാരണം പൊതുജനങ്ങൾക്ക് ഇന്ന് റോപ്പ്‌വേയിലേക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായി.
1471 അടി ഉയരത്തിലാണ് പാവഗഡ് പീഠഭൂമി സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് പ്രശസ്തമായ കാളീദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം ഏകദേശം 2.5 ദശലക്ഷം ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന തീർഥാടന കേന്ദ്രമാണിത്.
Story Highlights : Ropeway to temple collapses in Gujarat; six killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here