ബംഗ്ലാദേശിൽ മാഗസിൻ എഡിറ്റർ അടക്കം രണ്ട് പേരെ വെട്ടിക്കൊന്നു.

ബംഗ്ലാദേശിൽ ഭിന്നലിംഗക്കാർക്കായി പ്രവർത്തിക്കുന്ന മാഗസിന്റെ എഡിറ്റർ അടക്കം രണ്ട് പേരെ അജ്ഞാതർ വെട്ടിക്കൊന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. സുൽഹസ് മന്നൻ, തനയ് മജൂംദാർ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രമുഖ ഗേ റൈറ്റ് ആക്ടിവിസ്റ്റാണ് സുൽഹസ്. രൂപ്ബൻ എന്ന മാഗസിനിലാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്.

തനയ് മജൂംദാറും യുഎസ് എംബസി ജീവനക്കാരൻകൂടിയായ സുൽഹസും സ്വവർഗ്ഗാനുരാഗികളാണെന്ന് സ്വയം പ്രഖ്യാപിച്ചിരുന്നതായി ഇരുവരുടേയും സുഹത്തുക്കൾ പറഞ്ഞു. ബംഗ്ലാദേശിൽ നിലവിലെ നിയമ പ്രകാരം സ്വവർഗ്ഗ ലൈംഗികത നിയമപരമായി തെറ്റാണ്. ആക്രമണത്തിന് പിന്നിൽ ആരെന്ന വ്യക്തമല്ല. ആക്രമികളെ പിടികൂടാൻ ശ്രമിക്കവെ സമീപത്തുണ്ടായിരുന്ന ഒരു പോലീസുകാരനും പരിക്കേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top