Advertisement

ഇരുമുന്നണികൾക്കെതിരെ തുറന്നടിച്ച് കുമ്മനം.

April 26, 2016
Google News 0 minutes Read

ഇടത് വലത് മുന്നണികൾ ജനങ്ങളോട് കാണിച്ച കടുത്ത ദ്രോഹത്തിനെതിരെയുള്ള ജനമുന്നേറ്റമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് കുമ്മനം രാജശേഘരൻ അഭിപ്രായപെട്ടു . ഇരുമുന്നണികൾക്കും എതിരെയുള്ള എൻഡിഎയുടെ മുന്നേറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് യുഡിഎഫ് മിുന്നണികൾക്കെതിരായ ജനമുന്നേറ്റത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നെ്തന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടി ഉൾപ്പെടുന്ന എൻഡിഎ സഘ്യമാണ് ഈ മുന്നേറ്റത്തിന്റെ വക്താക്കളും ചാലകശക്തിയും. ഉന്മൂലന രാഷ്ട്രീയത്തിലൂടെ അക്രമവും കൊലപാതകവും അഴിച്ചു വിട്ട്, കേരളത്തിലെ ക്രമസമാധാനം തകർക്കുന്ന ഇടതുപക്ഷത്തിന്റെ മനസ്സിലിരിപ്പ് ജനാതിപത്യ കേരളം ചെറുത്തു തോല്പിക്കും. അക്രമത്തിലൂടെ ഒരു ആദർശത്തെയും ആശയത്തെയും വകവരുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശയവും ആദർശവും ഇല്ലാത്തവരാണ് കൊലക്കത്തി കയ്യിലേന്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്ടിയുടെ ആദർശവും ആശയവും ക്ഷയിച്ച് കഴിഞ്ഞു. ഇപ്പോൾ ഉള്ളത് കാലഹരണപ്പെട്ടുപോയ കുറേ സിദ്ധാന്തങ്ങൾ മാത്രമാണ്. കാലമുയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നഷ്ടപെട്ടുവെന്നും, സിപിഎമ്മിന് ഇനി നിലനിൽപില്ലെന്നും കുമ്മനം അഭിപ്രായപെട്ടു. 24 നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണെന്ന് ഉറച്ച് പറയുമ്പോഴും യുഡിഎഫിനെതിരെ മൃദു സമീപനം പാലിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിശിതമായി വിമർശിക്കുകയും ചെയ്യുന്ന നിലപാടാണ് സംസാരത്തിലുടനീളം കുമ്മനം സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here