മലമ്പുഴയിൽ വിഎസ് ജയിക്കുമെന്ന് വെള്ളാപ്പള്ളി

മലമ്പുഴയിൽ വി.എസ്.അച്ച്യുതാനന്ദൻ ജയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വിഎസിന് ലഭിക്കാൻ ഇടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം 30 മുതൽ സജീവമായി പ്രചരണത്തിനിറങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും കേരളത്തിൽ പ്രചരണത്തിനെത്തുമ്പോൾ ആവശ്യപ്പെട്ടാൽ കൂടെ പോകും.പ്രചരണത്തിന്ഹെലികോപ്റ്റർ തന്നാൽ വേണ്ടെന്ന് പറയില്ല. വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്
ഇറങ്ങില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മുൻ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top