വൈറലായി “ഹിറ്റ്‌ലർമോദി” ട്രോൾ വീഡിയോ

ബി.ജെ.പി- ആർ എസ്സ് എസ്സ് സഖ്യത്തെ കണക്കിന് കളിയാക്കി ഇറങ്ങിയ വീഡിയോ ട്രോൾ വൈറലാകുന്നു.
ഡൗൺ ഹാൾ എന്ന ചിത്രത്തിലെ വീഡിയോയ്ക്കാണ് മലയാളം സബ്‌ടൈറ്റിൽസ് നൽകി യു ട്യൂബിൽ അപ് ലോഡ് ചെയ്തിരിക്കുന്നത്.
ഹിറ്റ്‌ലറും അനുയായികളും തമ്മിലുള്ള സംസാരം മോദിയും അനുയായികളും തമ്മിലെന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പാണ് ഇവിടെയും വിഷയം. കേരളത്തിൽ എൽ.ഡിഎഫ് ആണ് കൂടുതൽ സീറ്റുകൾ നേടുക എന്ന് അനുയായികൾ പറയുമ്പോൾ മോദി പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ.
മോദിക്കു പുറമെ കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, രാജഗോപാൽ, ശശികല,ശോഭ എന്നിവരെയും വീഡിയോയിൽ കണക്കിന് കളിയാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top