Advertisement

ഇതാകണം ചോദ്യങ്ങൾ

April 30, 2016
Google News 0 minutes Read

നിയമഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും, ഈ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട എന്തെന്ന് കാര്യത്തിൽ മുന്നണികൾക്ക് ഇനിയും വ്യക്തകതയില്ല. അന്നന്ന് വിഷയങ്ങൾ സൃഷ്ടിക്കപ്പെടുകയും, ഇരുട്ടി വെളുക്കുമ്പോൾ മറ്റൊരു വിഷയത്തിലേക്ക് കളം മാറുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റുകയാണ് തലമുതിർന്ന രാഷ്ട്രീയ നേതാക്കൾ.

എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ഇനിയും ഉന്നയിക്കപ്പെടാത്ത ചില ചോദ്യങ്ങളുണ്ട്. അഞ്ചുകൊല്ലം മുമ്പ് അധികാരത്തിലെത്തിയ യുഡിഎഫ് ജനങ്ങൾക്ക് മുമ്പിൽ വെച്ച പ്രകടന പത്രിക. അഞ്ചുകൊല്ലം പൂർത്തിയാക്കിയ സർക്കാർ വാഗ്ദാനങ്ങളോട് നീതി പുലർത്തിയോ ?

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ചോദ്യങ്ങളാക്കുവാനുള്ള ആർജ്ജവം പ്രതിപക്ഷത്തിനുണ്ടാകണം. മറുപടി നൽകുവാനുള്ള ബാധ്യത ഭരണപക്ഷത്തിനും.

2011 ലെ യുഡിഎഫ് പ്രകടന പത്രികയിലെ ചില വാഗ്ദാനങ്ങൾ. ഇവയിൽ ഒരെണ്ണം പോലും നടപ്പിലാക്കിയിട്ടില്ല.

  • 580 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ ഹൈവേ കേന്ദ്ര
    സർക്കാരിന്റെ സഹായത്തോടെ നിർമിക്കും.
  • തിരുവനന്തപുരത്തും കോഴിക്കോട്ടും ദ്രുതഗതിയിലുള്ള ഗതാ
    ഗത സംവിധാനം (മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) നടപ്പി
    ലാക്കും.
  • കേന്ദ്ര ഗവൺമെന്റുമായി സഹകരിച്ച് ഇൻലാന്റ ് വാട്ടർവേ
    സിസ്റ്റം നടപ്പിലാക്കും.
  • കേരളത്തിലെ എല്ലാ ഉന്നത/പ്രൊഫഷണൽ വിദ്യാഭ്യാസ
    സ്ഥാപനങ്ങൾക്കും ദേശീയ റേറ്റിങ് ഏജൻസികളിൽ ഒന്നിന്റെ
    റേറ്റിങ് നിർബന്ധമാക്കും.
  • വിദ്യാഭ്യാസ വായ്പ എടുക്കുന്ന നിർധന വിദ്യാർത്ഥികൾക്ക്
    രണ്ടു ശതമാനം പലിശ നിരക്കിൽ വായ്പലഭ്യമാക്കുന്നതോ
    ടൊപ്പം പ്രത്യേക സ്‌കോളർഷിപ്പുകളും നൽകും.
  • ഓരോ പ്ലസ് ടു വിദ്യാർത്ഥിക്കും ഓരോ സൗരോർജ വിളക്ക്
    സൗജന്യമായി നൽകും.
  • ചിത്രാഞ്ജലി സ്റ്റുഡിയോയുടെ കീഴിൽ പൂന ഫിലിം ഇൻസ്റ്റി
    റ്റ്യൂട്ട് മാതൃകയിൽ ചലച്ചിത്ര പഠന കേന്ദ്രം ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement