ഇനി ചാർലിയും ടെസ്സയും ജപ്പാനിൽ….!!

മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമ ജാപ്പനീസ് സബ്‌ടൈറ്റിലുകളോടെ ജപ്പാനിൽ പ്രദർശനത്തിന്. മാർട്ടിൻ പ്രക്കാട്ട്-ദുൽക്കർ കൂട്ടുകെട്ടിലെ ഹിറ്റ് പടം ചാർലിയാണ് ജപ്പാനിൽ റീലീസിന് ഒരുങ്ങുന്നത്. മെയ് 15 നും 29 നുമാണ് ചാർലി ജപ്പാനിൽ ഓടുക. കിനേക്ക ഒമോരി തീയറ്ററിൽ ഈ രണ്ടുദിവസവും വൈകിട്ട് അഞ്ചിനാണ് ഷോ.
മുമ്പ് മലയാളത്തിലെ ആക്ഷൻ ഹീറോ ബിജു അടക്കം പത്തോളം സിനിമകൾ ജപ്പാനിൽ
പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ജാപ്പനീസ് സബ്‌ടൈറ്റിലോടെ മലയാളം സിനിമ റീലീസ് ചെയ്യുന്നത് ഇതാദ്യമാണ്.
ജാപ്പനീസ് സബ്‌ടൈറ്റിലോടെ ട്രെയിലർ ജപ്പാനിൽ ഇറങ്ങിക്കഴിഞ്ഞു. ജപ്പാനിൽ ഇന്ത്യൻ സിനിമകൾ വിതരണം ചെയ്യുന്ന സെല്ലുലോയിഡ് ജപ്പാൻ എന്ന കമ്പനിയും ജപ്പാനിലെ തന്ന വിതരണ കമ്പനിയായ ഡോസോയും സംയുക്തമായാണ് ചാർലി ജപ്പാനിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ട്രെയിലർ കാണാം—————————>
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here