24 ടീമുകൾ, 450 ൽ അധികം കുട്ടികൾ, 252 മാച്ചുകൾ; ഗോകുലം ബ്ലൂ കബ്സ് ലീഗിന് സമാപനം

രണ്ടു മാസത്തോളമായി നീണ്ടു നിന്ന ഗോകുലം ബ്ലൂ കബ്സ് ലീഗിന് സമാപനമായി. U8,U10,U12 എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രായക്കാരുടെ ക്യാറ്റഗറികളിൽ, 24 ടീമുകളിലായി 450 ൽ അധികം കുട്ടികൾ മാറ്റുരച്ച കളിയിൽ 252 മാച്ചുകൾ നടന്നു. എട്ടു വഴസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അണ്ടർ 8 വിഭാഗത്തിലും പത്ത് വഴസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അണ്ടർ 10 വിഭാഗത്തിലും സെവൻ സ്പോർട്സ് കുന്നമംഗലം ചാമ്പ്യന്മാരായി, പന്ത്രണ്ടു വഴസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അണ്ടർ 12 വിഭാഗത്തത്തിൽ ചാമ്പ്യന്മാരായത് ആർ വൈ ബി എഫ് എ അത്തോളിയാണ്.
Read Also: പൊടിപൊടിച്ച് താരലേലം; ഇനി കളത്തിൽ വാശിയേറും പോരാട്ടം; കേരള ക്രിക്കറ്റ് ലീഗ് കളറാക്കാൻ KCA
എ ഐ എഫ് എഫ് ഗൈഡ്‌ലൈൻസ് അനുസരിച്ച് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾ എല്ലാവർഷവും നടത്തിവരുന്ന ബ്ലൂ കബ്സ് ലീഗുകളിൽ നിന്ന് ഗോകുലത്തിന്റെ ബ്ലൂക്കബ്സ് ലീഗ് വ്യത്യസ്തമാകുന്നത് വമ്പിച്ച ജനപങ്കാളിത്തം കൊണ്ടാണ്. മുൻ വർഷങ്ങളിതിനേക്കാൾ ഉജ്വലമായി കാലിക്കറ്റ് അരീന ടർഫ്, മൂഴിക്കലിൽ വച്ച് ലീഗിന് സമാപനമായി.
സമാപനത്തിന് മുഖ്യാതിഥികളായി ഗോകുലം കേരള എഫ് സി ടെക്നിക്കൽ ഡയറക്ടർ രഞ്ജൻ ചൗധരി, ഗോകുലം കേരള എഫ് സി ഐ ലീഗ് ടീം അംഗം റിഷാദ് പി പി, അണ്ടർ 18 ഹെഡ് കോച്ച് സുനീർ വി പി, യൂത്ത് ഡെവലപ്‌മെൻറ് കോച്ച് രാജീവ് പൊന്നന്ദാരി എന്നിവർ പങ്കെടുത്തു.”തീർച്ചയായും ഈ ടൂർണമെന്റിലൂടെ ഒരുപാട് താരങ്ങൾ വളർന്നു വരികതന്നെ ചെയ്യും, ഇന്നിവിടെ കണ്ട ചില കുട്ടികളുടെ പെർഫോമൻസ് അമ്പരപ്പിക്കുന്നതാണ് വരും കാലങ്ങളിൽ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ ഈ പ്ലേയേഴ്സിനെല്ലാം സാധിക്കട്ടെ എന്ന് രഞ്ജൻ ചൗധരി (ഗോകുലം കേരള എഫ് സി ടെക്നിക്കൽ ഡയറക്ടർ) പറഞ്ഞു.
“ഇന്നു നമ്മുടെ ഈ കുട്ടികൾക്ക് കിട്ടിവരുന്ന ഗോകുലം ബ്ലൂ കബ്സ് ലീഗ് പോലുള്ള ലീഗുകൾ, അതിലേക്ക് നിങ്ങളെ സജ്ജമാക്കുന്ന പരിശീലനങ്ങളൊന്നും ചെറുപ്രായത്തിൽ കിട്ടാതെ പോയവരാണ് മുൻ തലമുറയിലുള്ള പ്ലയെർസ് എല്ലാം എന്നാൽ ഈ പ്രായത്തിലെ നിങ്ങൾക്ക് ഇത്തരം വേദി കിട്ടുന്നു നിങ്ങൾ നന്നായി പെർഫോം ചെയ്യുന്നതും കാണുന്നതും നൽകുന്നത് മികച്ച ഒരു ശുഭ പ്രതീക്ഷയാണെന്ന് ” ഗോകുലം കേരള എഫ് സി അണ്ടർ 18 ഹെഡ് കോച്ച് സുനീർ വി പി പറഞ്ഞു.
ഗോകുലം കേരളയും ജി പി എസ് എന്നും ചേർന്ന് ഇത്രയധികം ടീമുകളെയും പ്ലയേഴ്‌സിനെയും ചേർത്തുനിർത്തി നടത്തിയ ലീഗിന്റെ ഓർഗനൈസിങ് മികവിനെ പ്രശംസിച്ചാണ് റിഷാദ് പി പി (ഗോകുലം കേരള എഫ് സി ഐ ലീഗ് ടീം അംഗം) സംസാരിച്ചത്.
അണ്ടർ 8 വിഭാഗം
ചാമ്പ്യൻസ്: സെവൻ സ്പോർട്സ്, കുന്നമംഗലം
റണ്ണേഴ്‌സ്: എ സി മിലാൻ അക്കാദമി
ബെസ്റ് പ്ലയെർ: ബിലാൽ (സെവൻ സ്പോർട്സ് )
ടോപ് സ്കോറെർ: ബിലാൽ (സെവൻ സ്പോർട്സ് )
ബെസ്റ് ഗോൾ കീപ്പർ: ശമ്മാസ് (പെക്ക)
അണ്ടർ 10 വിഭാഗം
ചാമ്പ്യൻസ്: സെവൻ സ്പോർട്സ്, കുന്നമംഗലം
റണ്ണേഴ്‌സ്: ക്രെസന്റ് അക്കാദമി
ബെസ്റ് പ്ലയെർ: ഫർദീൻ (സെവൻ സ്പോർട്സ് )
ടോപ് സ്കോറെർ: അർഷ്ജിത് (എ സി മിലാൻ അക്കാദമി )
ബെസ്റ് ഗോൾ കീപ്പർ: ശ്രീവേദ് (ക്രെസന്റ് അക്കാദമി )
അണ്ടർ 12 വിഭാഗം
ചാമ്പ്യൻസ്: ആർ വൈ ബി എഫ് എ അത്തോളി
റണ്ണേഴ്‌സ്: എ സി മിലാൻ അക്കാദമി
ബെസ്റ് പ്ലയെർ: ആഖിബ് (ആർ വൈ ബി എഫ് എ അത്തോളി)
ടോപ് സ്കോറെർ: നിസാൽ (എ സി മിലാൻ അക്കാദമി )
ബെസ്റ് ഗോൾ കീപ്പർ: അബ്രാഷ് അഫ്‌നാൻ (യങ് ഇന്ത്യൻസ്)
Story Highlights : The Gokulam Blue Cubs League, which lasted for almost two months, has come to an end
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here