ഇനി ഒരു ജിഷ ഉണ്ടാവാതെ ഇരിക്കട്ടെ- മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജിഷ എന്ന പെൺകുട്ടിയുടെ ദാരുണ മരണത്തിൽ അപലപിച്ച്, സോഷ്യൽ മീഡിയയിലൂടെ നിരവധി പ്രമുഖർ ഇതിനോടകം തങ്ങളുടെ ദുഖവും, അമർഷവും രേഖപെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയും പോസ്റ്റ്‌.

മറ്റു പലരും സോഷ്യൽ മീഡിയയിലൂടെ നീതിപീഠത്തെയും സർകാരിനെയും ചോദ്യം ചെയ്തപ്പോൾ മഹാനായ നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌  പുരുഷന്മാരോടുള്ള അഭ്യർത്തനയായിരുന്നു. പ്രിയ സഹോദരന്മാരേ നിങ്ങൾ വിടന്മാർ ആവാതെ അമ്മയുടേയും സഹോദരിമാരുടേയും മാനം കാക്കുന്ന വീരന്മാർ ആവണമെന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറഞ്ഞത്. ഓരോ സ്ത്രീക്കും കാവലായിരിക്കാനും, ഇനി ഒരു ജിഷ ഉണ്ടാവാതെ ഇരിക്കട്ടെയെന്ന് പ്രത്യാശിച്ച് കൊണ്ടുമാണ് പോസ്റ്റ്‌ അവസാനിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top