ബെംഗളൂരുവിൽ ജനജീവിതത്തിന് ഇനി ആയുസ്സ് അഞ്ച് വർഷം
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബെംഗളൂരു വാസയോഗ്യമല്ലാതായിത്തീരുമെന്ന് റിപ്പോർട്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. തികച്ചും ആസൂത്രണം ഇല്ലാതെ നടത്തുന്ന വികസനമാണ് ഇതിന് കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐഐഎസ് സി സെന്റർ ഓഫ് ഇക്കോളജി സയൻസ് മേധാവി ടിവി കാമചന്ദ്ര പറഞ്ഞു. ബെംഗളൂരുവിൽ കഴിഞ്ഞ 40 വർഷങ്ങൾക്കിടെ നടത്തിയ നിർമ്മാണങ്ങളാണ് ഇതിന് കാരണം. ഈ നിർമ്മാണങ്ങളൊക്കെയും നാടിന് ഭീഷണി ഉയർത്തുന്നതാണെന്നാണ് റിപ്പോർട്ടിലുള്ളത്.
78 ശതമാനം ജൈവസമ്പത്താണ് കുറഞ്ഞത്. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇവിടുത്തെ തടാകങ്ങളിൽ 79 ശതമാനം മലിനമാകുകയോ അല്ലാതെയോ നശിച്ചുകഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here