സഞ്ജുവിന്റെ മലയാളവും പകച്ചുപോയ ധോണിയും!!

ഹിന്ദിയോ ഇംഗ്‌ളീഷോ മാത്രം മുഴങ്ങിക്കേൾക്കാറുള്ള ക്രിക്കറ്റ് ക്രീസിൽ മലയാളം കേട്ടാൽ എന്താവും പ്രതികരണം. നമ്മൾ മലയാളികൾക്ക് സന്തോഷത്തിനുള്ള വകയാണ്,സംശയമില്ല. എന്നാൽ,ക്രീസിൽ മലയാളം കേട്ടാൽ ധോണിയുടെയും മറ്റ് കളിക്കാരുടെയും അവസ്ഥ എന്താവും. അത് അറിയാൻ ഈ വീഡിയോ കണ്ടാൽ മതി.

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന ഡൽഹി പൂനെ മത്സരത്തിനിടയിൽ സഞ്ജു സാംസണാണ് മലയാളം മൊഴിഞ്ഞത്. പന്ത് മുന്നിലേക്ക് തട്ടിയിട്ട് നോൺസ്‌ട്രൈക്ക് എൻഡിൽ നിന്ന പാതിമലയാളി കരൺ നായരോട് ഓടിക്കോ ഓടിക്കോ വേഗം എന്ന് പറഞ്ഞപ്പോൾ രണ്ട് മലയാളികൾക്കിടയിൽ എന്തിനാ വേറൊരു ഭാഷ എന്നേ പാവം സഞ്ജു വിചാരിച്ചുകാണൂ!! സംഗതി എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top