ബുധനും സൂര്യനും നേർക്ക് നേർ;ശാസ്ത്രപ്രേമികൾക്കായി വീണ്ടുമൊരു ആകാശവിസ്മയം
സൗരയൂഥം സമ്മാനിക്കുന്ന ഒരപൂർവ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറായിരിക്കുകയാണ് ശാസ്ത്രലോകം. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധൻ തിങ്കളാഴ്ച സൂര്യന് മുന്നിലൂടെ കടന്നുപോവുന്നത് കാണാൻ കാത്തിരിക്കുകയാണ് ശാസ്ത്രകുതുകികൾ. ഒരു നൂറ്റാണ്ടിൽ 13 തവണ മാത്രമേ ഭൂമിയിൽ നിന്ന് ഈ കാഴ്ച ദൃശ്യമാവൂ. സൂര്യന് മുന്നിലൂടെ ഒരു കറുത്ത പൊട്ട് വളരെ പതുക്കെ നീങ്ങുന്നതായാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണാനാവുക.
ഈ ആകാശവിസ്മയം കാണാൻ കാത്തിരിക്കുന്നവർക്ക് ശാസ്ത്രജ്ഞർ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്.മറ്റൊന്നുമല്ല,നഗ്നനേത്രങ്ങളാൽ ബുധനെ കാണാൻ ഒരുങ്ങരുത് എന്ന്. നാസയുടെ വെബ്‌സൈറ്റ് ഉൾപ്പടെയുള്ളവ ഈ അത്ഭുതപ്രതിഭാസം തത്സമയം പകർത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here