മോഡിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ പരസ്യപ്പെടുത്തി ബിജെപി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ ബിജെപി പരസ്യപ്പെടുത്തി. ഡൽഹിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പാർട്ടി അധ്യക്ഷൻ അമിത്ഷായും കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമാണ് സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തിയത്.

മോഡിയുടെ വിദ്യാഭ്യാസ യോഗതയിൽ അനാവശ്യ വിവാദം സൃഷ്ടുിച്ച ഡൽഹി മുഖ്യമന്ത്രി മാപ്പുപറയണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു. അനാവശ്യ ആരോപണത്തിലൂടെ മോഡിയെ മാത്രമല്ല ലോകത്തിന് മുന്നിൽ ഇന്ത്യയെ ആണ് കെജിരിവാൾ അപമാനിചത്ചതെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹി സർവ്വകലാശാലയിൽനിന്ന് ബിഎ ബിരുദവും ഗുജ്‌റാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നായിരുന്നു 2014 ൽ നിർദ്ദേശ പത്രികയിൽ നോഡി നൽകിയ വിവരം

എന്നാൽ മോഡി ഡെൽഹി സർവ്വകലാശാലയിൽനിന്ന് ബിരുദം നേടിയില്ലെന്ന് കെജിരിവാൾ ആരോപിച്ചിരുന്നു. തുടർന്ന് 62.3 ശതമാനം മാർക്കോടെ മോഡി രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് ഗുജ്‌റാത്ത് സർവ്വകലാശാല വൈസ് ചാൻസലർ എംഎൻ പട്ടേൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top