ജിഷയ്ക്കായി മണലിൽ ഒരു വരയെഴുത്ത്!!
“ജിഷ….
ചെറുകാറ്റിലുലഞ്ഞാടി അണയുന്ന
ചെറുദീപ നാളമല്ല നിൻ ഓർമ്മകൾ
കൊടുങ്കാറ്റിലുലഞ്ഞാടിഅണയാത്ത ഒരു
അഗ്നിജ്വാലയാണ് നിൻ ഓർമ്മകൾ
പ്രിയ സഹോദരീ മാപ്പ്…”
ഉദയൻ എടപ്പാൾ വരയ്ക്കുകയാണ്. ജിഷ ബാക്കിവച്ച സ്വപ്‌നങ്ങളുടെ നെരിപ്പോടിൽ ആ ക്രൂരനായ കൊലയാളി വെന്തുരുകുന്നത് സ്വപ്‌നം കണ്ട്. ജിഷയ്ക്ക് പ്രണാമം അർപ്പിച്ച് ഉദയൻ വരച്ചുതീർത്ത ഈ കലാരൂപം ഇതിനോടകം പതിനായിരങ്ങൾ കണ്ടുകഴിഞ്ഞു.
സോഷ്യൽമീഡിയകളിൽ ഇത്തരം കലാരൂപങ്ങൾ കണ്ടുണ്ടായ കൗതുകമാണ് പൊറൂക്കര പൊന്നാഴിക്കര മനയംപറമ്പിൽ ഉദയൻ എന്ന മണൽചിത്രകലാകാരനെ ഈ രംഗത്തേക്ക് അടുപ്പിച്ചത്. അതേ തട്ടകത്തിലൂടെ ജിഷയെന്ന സഹോദരിക്കായ് മണലുകൊണ്ട് ബാഷ്പാഞ്ജലി തീർത്തിരിക്കുകയാണ് ഈ കലാകാരൻ. കേരളത്തിന്റെ സ്വന്തം പുഴകളും തെയ്യവും കഥകളിയുമെല്ലാം മണലെഴുത്തിന്റെ ഭാഷയിൽ ലോക്തതിനു മുന്നിൽ അവതരിപ്പിച്ചു ശ്രദ്ധേയനായ ഉദയൻ സിനിമാരംഗത്തു കലാസംവിധായകനായും തന്റെ പ്രതിഭ തെളിയിക്കുന്നു.ഹൗ ഓൾഡ് ആർ യൂ,ചന്ദ്രേട്ടൻ എവിടെയാ ,റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളിൽ സഹകലാസംവിധായകനായിരുന്നു ഉദയൻ എടപ്പാൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here