ഹയർ സെക്കണ്ടറി ഫലം വന്നു.വിജയശതമാനം 80.94

ഹയർ സെക്കണ്ടറി-വൊക്കേഷണൽ ഹയർസെക്കണ്ടറി ഫലം വന്നു.80.94% ആണ് ഹയർസെക്കണ്ടറി വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറഞ്ഞിട്ടുണ്ട്. 83.96 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം.
125 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും ലഭിച്ചു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം 84.86. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 72.4 ശതമാനം.
9870 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എ പ്ലസ് ലഭിച്ചവരിൽ 70 ശതമാനവും പെൺകുട്ടികളാണ്. 70 സ്‌ക്കൂളുകൾ 100 ശതമാനം വിജയം നേടി
സേ പരീക്ഷ ജൂൺ 2-8 വരെ നടക്കും.
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ വിജയ ശതമാനം 87.72 ആണ്.
റിസൾട്ടുകൾ അറിയാൻ താഴെക്കാണുന്ന ലിങ്കുകൾ കാണുക.
http://www.keralaresults.nic.in/
http://www.results.itschool.gov.in/
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.