ത്രസിപ്പിക്കുന്ന ത്രി ഡി ആനിമേഷനില്‍ തൈക്കൂടം ബ്രിഡ്ജിന്റെ സുല്‍ത്താന്‍!!

തൈക്കുടം ബ്രിഡിജിന്റെ നവരസം സീരീസിലെ ആരാധകര്‍ കാത്തിരുന്ന സുല്‍ത്താന്‍ ഗാനം ഇറങ്ങി. ഇന്നാണ് വീഡിയോ റിലീസ് ചെയ്തത്. ത്രി ഡി ആനിമേഷനായാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. തൈക്കുടംബ്രിഡ്ജ് ആദ്യമായാണ് ഇത്തരത്തില്‍ ആനിമേറ്റഡ് തീമില്‍ ഒരു ഗാനം ചെയ്യുന്നത്.
എറണാകുളത്തെ ഇറാം അനിമേഷന്‍ ലാബാണ് ഇതിന്റെ ത്രി ഡി ആനിമേഷന്‍ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. രുദ്രമ്മാദേവി, സെക്കന്റ്സ്, ലീല, വര്‍ഷം തുടങ്ങിയ സിനിമകളുടേയും ആനിമേഷന്‍ ടൈറ്റില്‍ വര്‍ക്കുകള്‍ മുമ്പ് ഇറാം ആനിമേഷന്‍ ലാബ് ചെയ്തിട്ടുണ്ട്.
നവരസം ഒമ്പത് ഗാനങ്ങളുടെ ഒരു ശ്രേണിയാണ്. മലയാളം ഹിന്ദി തമിഴ് ഭാഷകളിലാണ് ഒമ്പത് ഗാനങ്ങളും. സീരിസിലെ ആദ്യഗാനം വൺ മണിക്കൂറുകൾക്കകം ഒരുലക്ഷം പേരാണ് കണ്ടത്. തൈക്കുടെ ബ്രിഡ്ജിന്റെ ആദ്യ ആൽബമാണ് നവരസം.
ഉറുമ്പ്, ആരാച്ചാർ, ശിവ, ജയ് ഹനുമാൻ, വിടുതലൈ എന്നിവയാണ് നവരസത്തിന്റേതായി പിന്നീട് ഇറങ്ങിയത്. ചരിത്രം, രാഷ്ട്രീയം എന്നിവയൊക്കെയായിരുന്നു ഓരോ ഗാനത്തിന്റെയും കാതൽ.

സുല്‍ത്താന്‍ വരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top