Advertisement

മാതൃകയായി മാതൃകാ ബൂത്തുകള്‍

May 16, 2016
0 minutes Read

കേരളത്തില്‍  തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച  മാതൃകാ പോളിംഗ് ബൂത്തുകള്‍ ശ്രദ്ധേയമാകുന്നു. ഇവിടെ ആര്‍ക്കും ക്യൂ നില്‍ക്കേണ്ട. ബൂത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തില്‍ ഇരിക്കാം. വോട്ട് ചെയ്യാനുള്ള ഊഴം എത്തുമ്പോള്‍ അധികൃതര്‍ അറിയിക്കും. അപ്പോള്‍ ചെന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങാം. ബൂത്തില്‍ അഞ്ച് വോട്ടര്‍മാരില്‍ കൂടുതല്‍ എത്തിയാല്‍ വിശ്രമിക്കാം. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കും.ക്രമം അനുസരിച്ച് വോട്ട് ചെയ്യാം. ഇതിനിടെ മുതിര്‍ന്ന പൗരന്മാര്‍ എത്തിയാല്‍ അവര്‍ക്ക് ആദ്യം വോട്ട് ചെയ്യാന്‍ അവസരം നല്‍കും. വികലാംഗര്‍ക്ക് പോളിംഗ് സ്റ്റേഷനിലേക്ക് കടക്കാന്‍ പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്കും പ്രത്യേകം സൗകര്യമുണ്ട്.  പാലൂട്ടുന്ന അമ്മമാര്‍ക്ക് അതിനായി പ്രത്യേക മുറിയും മാതൃകാ ബൂത്തില്‍ ഉണ്ട്. കുഞ്ഞുങ്ങള്‍ക്ക് ബിസ്ക്കറ്റ്, കുടിവെള്ളം, മിഠായി എന്നിവയും നല്‍കും. എല്ലാജില്ലയിലും മാതൃകാ സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് മുന്നൂറില്‍പരം മാതൃകാ പോളിങ്‌ ബൂത്തുകളുണ്ട്. തൃശ്ശൂരില്‍ അമ്പതും,കൊല്ലത്ത് അറുപതും വീതം മാതൃകാ പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
കിടപ്പുരോഗികളെ ബൂത്തിലെത്തിക്കാനും വോട്ട് ചെയ്ത ശേഷം തിരിച്ച് വീട്ടിലെത്തിക്കാനും വാഹന സൗകര്യം ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top